പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 2026-28 അധ്യയന വര്‍ഷത്തെ ഡി എല്‍ എഡ് കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക ( SURE LIST ) ചുവടെ ചേര്‍ക്കുന്നു.👇
1. കൊമേഴ്സ് ( ഗവ ). ......click here ........
2. സയന്‍സ് ( ഗവ ). ...click here .........
3. ഹുമാനിറ്റീസ് ( ഗവ ). ......click here ........
ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനത്തിന്റെ അഭിമുഖം ചുവടെ ചേര്‍ത്ത പ്രകാരം നടക്കുന്നതാണ്.
തിയ്യതി |
വിഷയം |
സമയം |
|
2026 ജൂലൈ 2 |
കൊമേഴ്സ് |
SURE LIST - 12 PM |
|
2026 ജൂലൈ 6 |
സയന്‍സ് |
SURE LIST - 8 AM |
|
2026 ജൂലൈ 6 |
ഹുമാനിറ്റീസ് |
SURE LIST - 12 PM |
ഹാജരാക്കേണ്ട രേഖകള്
1. ഓണ്‍ലൈന്‍ അപേക്ഷ പ്രിന്‍റ് ഔട്ട്.
2. എസ് എസ് എൽ സി ബുക്ക്/കാർഡ്
3. ഹയർ സെക്കണ്ടറി / പ്രീ-ഡിഗ്രി/തത്തുല്യമായി അംഗീകരിച്ച പരീക്ഷയുടെ ഒറിജിനല്‍ മാർക്ക് ലിസ്റ്റ്/ NIOS പാസ്സായവരുടെ തുല്യത സര്‍ട്ടിഫിക്കറ്റ് (Equivalency certificate)
4. അവസാനം പഠിച്ച സ്ഥാപനത്തിൽ നിന്നുളള വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) (ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ടി സി ഹജരാക്കേണ്ടതാണ്.)
5. കമ്മ്യുണിറ്റി സര്‍ട്ടിഫിക്കറ്റ്
6. ജവാന്റെ/വിമുക്തഭടന്റെ ആശ്രിതനാണെന്ന് തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്.
7. ഇക്കോണോമിക്കലി വീക്കർ സെക്ഷന്‍ തെളിയിക്കുന്ന (EWC Certificate) സർട്ടിഫിക്കറ്റ്.
8. ഭിന്നശേഷിക്കാരായവർ അവരവരുടെ ജി.ഒ(എം.എസ്) 31/81/ജി.എഡ‍്യൂ തീയതി 27.02.1981) പ്രകാരം സർക്കാർ നിർദ്ദേശിച്ച വൈകല്യത്തിന്റെ തീവ്രത (ശതമാനം) കാണിക്കുന്ന സർട്ടിഫിക്കറ്റ്.
9. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്
(ഇന്റര്‍വ്യുവിന് ഹജരാകുമ്പോള്‍ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്,കമ്മ്യുണിറ്റി സര്‍ട്ടിഫിക്കറ്റ്,EWS സര്‍ട്ടിഫിക്കറ്റ് എന്നിവ ഹജരാക്കേണ്ടതാണ്.)
ഈ കോഴ്സിന് സീറ്റുകൾ പരിമിതവും യോഗ്യരായവർ ഏറെയുളളതുമായ സാഹചര്യത്തിൽ താങ്കൾക്ക് നിശ്ചയിച്ചു നൽകിയിട്ടുളള സമയത്ത് ഹാജരാകാത്ത പക്ഷം തൊട്ടടുത്തയാളെ പരിഗണിക്കുന്നതും താങ്കളുടെ അവസരം നഷ്ടപ്പെടുന്നതുമാണ്. ഇക്കാര്യത്തിൽ പുന:പരിശോധന നടത്തുന്നതല്ല. അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളും അസ്സൽ രേഖകളും തമ്മിൽ ഏതെങ്കിലും വ്യത്യാസം കാണുന്നപക്ഷം താങ്കളുടെ പ്രവേശനം റദ്ദാക്കുന്നതായിരിക്കും അസ്സൽ രേഖകളുടെ സമർപ്പണത്തിന് മറ്റൊരവസരം നൽകുന്നതല്ല താങ്കൾ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം തൽസമയം തന്നെ നിശ്ചിത ഫീസ് ഒടുക്കി അന്നേ ദിവസം തന്നെ പ്രവേശനം നേടേണ്ടതാണ്. സീറ്റുകൾ പരിമിതമായതിനാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രകാരമുളള കുട്ടികളെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ഇന്റർവ്യു അവസാനിക്കുന്നതായിരിക്കും.
# ഇന്റര്വ്യു മെമ്മോ തപാല്‍ മുഖേന അയക്കുന്നതല്ല.ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ വിളിച്ച് ഇന്റര്വ്യു സംബന്ധിച്ച വിവരം അറിയിക്കുന്നതാണ്.
# ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അറിയിപ്പ് ലഭിക്കാത്തപക്ഷം ഡി ഡി ഇ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
# നിശ്ചിത സമയത്ത് ഹാജര്‍ രേഖപ്പെടുത്താത്ത വിദ്യാര്‍ത്ഥികളെ ആബ്സന്റ് ആയി കണക്കാക്കുന്നതും അവസരം നഷ്ടപ്പെടുന്നതുമാണ്.
# അസ്സൽ രേഖകളുടെ സമർപ്പണത്തിന് മറ്റൊരവസരം നൽകുന്നതല്ല.
# ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അതാത് വിഷയത്തില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും പ്രവേശനം പിന്നീട് നടത്തുന്നതാണ്.വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേകം അറിയിപ്പ് പിന്നീട് നല്‍കുന്നതാണ്.
ഫോണ്‍ : 0497 2 705149
No comments:
Post a Comment